അതിരുവിട്ട് ആഘോഷം; നോര്‍വേയില്‍ വലിയ നാശനഷ്ടങ്ങള്‍

ലോകകപ്പില്‍ നോര്‍വേ പ്രീക്വാര്‍ട്ടറിലേക്ക് കടന്നതോടെയാണ് ഓസ്ലോയിലെ റോയല്‍ പാലസില്‍ വ്യാപകമായി ചെടികളും മരങ്ങളും നശിപ്പിച്ചത്

ആഘോഷത്തിന്റെ പാരമ്യത്തിലാണ് നോര്‍വേ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ നോക്കൗട്ടില്‍ കടന്നു എന്നുമാത്രമല്ല, ഐവറി കോസ്റ്റിനെ തോല്‍പ്പിച്ച് ഇപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുകയാണ് ടീം. ഇതിന്റെ ആഘോഷം ഇപ്പോഴും ഓസ്ലോയില്‍ തുടരുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ആഘോഷം നോര്‍വേയുടെ തലസ്ഥാന നഗരത്തിലെ റോയല്‍ പാലസില്‍ കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഉദ്യാനത്തിലെ ചെടികളും മരങ്ങളും ആരാധകരില്‍ ചിലര്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍നിന്നു തിരികെ വീടുകളിലേക്കു മടങ്ങുന്നതിനിടെ മെട്രോ ട്രെയിനുകള്‍ക്കും ആരാധകര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. ഇതോടെ പല ഭാഗങ്ങളിലും മെട്രോ ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വെ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടും അന്റോണിയോ നുസയുമാണ് ഗോളടിച്ചത്. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാംപ്യന്മാരായ ബ്രസീലാണ് നോര്‍വേയുടെ എതിരാളികള്‍.

content highlights: Celebrations cross limits; Heavy damages reported in Norway

To advertise here,contact us