2026 ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിനെ തകർത്ത് നോർവേ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു നോർവേയുടെ ജയം. ടീമിനായി അന്റോണിയോ നുസ, ഹാളണ്ട് എന്നിവർ ഗോൾ നേടി.
മത്സരത്തിന്റെ 39-ആം മിനിറ്റിൽ അന്റോണിയോ നുസയിലൂടെ നോർവേ ആദ്യ ലീഡെടുത്തു. ആദ്യ പകുതി 1 - 0 എന്ന മത്സരഫലത്തോടെ അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതി തുടങ്ങി 74 -ആം മിനിറ്റിൽ കഥ മാറി. അമദ് ഡിയല്ലോയിലൂടെ ലീഡ് നേടി മത്സരം സമനിലയിൽ എത്തിച്ചു. എന്നാൽ ആ മത്സരഫലം അധികനേരം നീണ്ടു നിന്നില്ല. 86 -ആം മിനിറ്റിൽ തന്നെ നോർവേയുടെ രണ്ടാം ഗോളും പിറന്നു. അതും അവരുടെ ഗോൾ അടി യന്ത്രം ഹാളാഡിലൂടെ.
ഐവറി കോസ്റ്റിനെതിരായ ജയത്തോടെ നോർവേ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. ബ്രസീലാണ് റൗണ്ട് ഓഫ് 16 ൽ നോർവെയുടെ എതിരാളികൾ. ജൂലൈ ആറിന് പുലർച്ചെ 1:30 നാണ് മത്സരം അരങ്ങേറുന്നത്. ക്വാർട്ടറിലേക്ക് ആര് ടിക്കറ്റ് നേടും എന്നത് കണ്ടറിയണം.
Content highlight: Norway beats Ivory Coast qualifies for round of 16