2026 ഫിഫ ലോകകപ്പിൽ ബ്രസീൽ - നോർവേ പോരാട്ടത്തിന് കളമൊരുങ്ങുന്നു. റൗണ്ട് ഓഫ് 16 ൽ ജൂലൈ ആറിന് നടക്കുന്ന മത്സരത്തിലാണ് ഇരുടീമുകളും കൊമ്പുകോർക്കുന്നത്. മികച്ച പ്രകടനത്തോടെയാണ് ഇരുടീമുകളും റൗണ്ട് ഓഫ് 32 കടന്നത്.
ഗ്രൂപ്പ് ജേതാക്കളായി ആയിരുന്നു ബ്രസീൽ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടിയിരുന്നത്. അവിടെ നിന്ന് ജപ്പാനുമായുള്ള കടുത്ത പോരാട്ടത്തിന് ഒടുവിലായിരുന്നു കാനറികളുടെ റൗണ്ട് ഓഫ് 16 ലേക്ക് ഉള്ള പ്രവേശനം. ജപ്പാനെതിരായുള്ള മത്സരത്തിൽ ആദ്യ ഗോൾ ജപ്പാൻ നേടിയതിന് പിന്നാലെയായിരുന്നു ബ്രസീലിന്റെ തിരിച്ചുവരവ്. ആദ്യ പകുതി ജപ്പാൻ നേടിയ ഒരു ഗോളിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ രണ്ട് മടക്കി നൽകികൊണ്ട് ബ്രസീൽ കളിയിൽ മടങ്ങി വരുകയായിരുന്നു.
ഇന്ന് നടന്ന നോർവേ - ഐവറി കോസ്റ്റ് മത്സരത്തിൽ നോർവേ ലീഡ് നേടിയത്തിന് ശേഷം അത് നഷ്ടപ്പെടുത്തുകയും പിന്നീട് വീണ്ടും ഒരു ഗോൾ കൂടി അടിച്ചുകൊണ്ടാണ് കളി തിരിച്ചുപിടിച്ചത്. ജൂലൈ ആറിന് പുലർച്ചെ 1:30 നാണ് മത്സരം.
Content highlight: Brazil vs Norway World Cup 2026 round of 16