ഫുട്ബോളിലെ ഒരേയൊരു ജർമൻ മതിൽ!; തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂയർ

വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ലോകകപ്പ് സ്‌ക്വാഡിൽ വീണ്ടും തിരിച്ചെത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പാരഗ്വായ്‌യോട് തോറ്റ് പ്രീ ക്വാർട്ടർ പോലും കാണാതെ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയർ. 2024 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ലോകകപ്പ് സ്‌ക്വാഡിൽ വീണ്ടും തിരിച്ചെത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

2014 ൽ ജർമനിക്ക് ലോകകിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കളിക്കാരൻ കൂടിയായിരുന്നു മാനുവൽ ന്യൂയർ. ലോകകപ്പിൽ ജർമനിക്കായി തന്റെ ഇരുപത്തിമൂന്നാം മത്സരത്തിനും അഞ്ചാം ലോകകപ്പിനുമാണ് ന്യൂയർ ഇന്ന് ഇറങ്ങിയത്.

2024 ൽ യൂറോകപ്പ് ക്വാർട്ടറിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെയായിരുന്നു ന്യൂയർ നേരത്തെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണത്തെ ലോകകപ്പ് അടുത്തതോടെ ന്യൂയർ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ടീമിന്റെ ഭാഗമാവുകയായിരുന്നു.

പരമ്പരാഗതമായ ഗോൾകീപ്പിങ് ശൈലിയിൽ നിന്നും വ്യത്യസ്‍തമായി സ്വീപ്പർ കീപ്പർ റോളുകളിലാണ് പലപ്പോഴും ന്യൂയറെ വ്യത്യസ്തനാക്കിയത്.

Content highlights:manuel neuer announces retirement german football legend

To advertise here,contact us