കൈയാങ്കളികളായിരുന്നു ആദ്യപകുതിയില്‍. തുല്യശക്തരുടെ പോരാട്ടത്തിന്റെ ചൂടും ചൂരും നിറഞ്ഞതായിരുന്നു മത്സരം. ഇരുവരും പരസ്പരം വിറപ്പിച്ചാണ് മുന്നേറിയത്. പന്തടക്കത്തില്‍ ആദ്യപകുതിയില്‍ മൊറോക്കോ മുന്നിച്ചെങ്കിലും ഗോളടിക്കാന്‍ അവര്‍ക്കായില്ല. അഷ്റഫ് ഹക്കീമിയും ഇസ്മായില്‍ സെയ്ബാരിയും ബ്രഹിം ഡയസും മികച്ച മുന്നേറ്റങ്ങളാണ് നെതര്‍ലന്‍ഡ്സ് വല ലക്ഷ്യമിട്ട് നടത്തിയത്. മറുഭാഗത്ത് ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും മൊറോക്കോയ്ക്ക് തലവേദനയായി. എന്നാല്‍ ആദ്യപകുതിയില്‍ ഗോളൊന്നും പിറക്കാതെ മത്സരം പൂര്‍ത്തിയായി.
രണ്ടാം പകുതിയും പോരാട്ടം തന്നെയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മുന്നേറ്റങ്ങളാല്‍ ഇരുടീമുകളും കളംനിറഞ്ഞു. 62-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് ഗോള്‍മുഖത്ത് നിലയിറപ്പിച്ച് മൊറോക്കോ കോര്‍ണര്‍ കിക്കുകള്‍ തുടര്‍ച്ചയായി നേടി ഓറഞ്ചുപടയെ സമ്മര്‍ദത്തിലാക്കി. 72-ാം മിനിറ്റിലാണ് മത്സരത്തിലെ ഗോള്‍ പിറന്നത്. കോഡി ഗാക്പോയുടെ വകയായിരുന്നു അത്. ഗോള്‍നേടിയെങ്കിലും ആഹ്ലാദപ്രകടനം നടത്താതെയാണ് അദ്ദേഹം വീണ്ടും കളിച്ചത്. കഴിഞ്ഞദിവസം കോഡി ഗാക്പോയുടെയും പങ്കാളി നോവ വന്‍ഡര്‍ ബേയുടെയും ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.
ഇതോടെ കളി ശക്തമായി. മൊറോക്കോ വീണ്ടും ശക്തമായി പോരാടി. ഇഞ്ചുറി ടൈമിലാണ് ഗോള്‍ സമനില ഗോള്‍ പിറന്നത്. 90+1-ാം മിനിറ്റില്‍ ഇസ്സ ദിയോപിലൂടെ മൊറോക്കോ സമനില ഗോള്‍നേടി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഈ സമയത്ത് മൊറോക്കോ നടത്തിയ മുന്നേറ്റത്തെ നെതര്‍ലന്‍ഡ്സ് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്ബ്രഗന് തട്ടിയകറ്റി. ഒടുവില്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. അവിടെയും നാടകീയത. ഒടുവില്‍ ആഫ്രിക്കന്‍ കരുത്തര്‍ പ്രീക്വാര്‍ട്ടറിലേക്ക്.
content highlights: A match filled with clashes and fighting spirit; Morocco finally enters the Pre-Quarter