ബ്രസീലിയൻ മാധ്യമമായ 'ഗ്ലോബോ'യിൽ നടത്തിയ പ്രിത്യേക പരിപാടിക്കിടെ വിങ്ങിപ്പൊട്ടി ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. പരിപാടിക്കിടെ കണ്ട തന്റെ മുത്തശിയുടെ അപ്രതീക്ഷിത വീഡിയോ സന്ദേശമാണ് വിനിയുടെ കണ്ണുകൾ ഈറനണിയിച്ചത്. വീഡിയോ സന്ദേശം കണ്ടതും താരം ക്യാമെറയ്ക്ക് മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു.
വീഡിയോയിലെ മുത്തശിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, 'വളരെ നാണക്കാരനായ ഒരു കുട്ടിയായിരുന്നു വിനീഷ്യസ്. അവന്റെ 16-ആം വയസുവരെ എന്റെ കൂടെ ആയിരുന്നു അവൻ ഉറങ്ങിയിരുന്നത്. ഫുട്ബോൾ എന്നത് മാത്രമായിരുന്നു അവന്റെ ലോകം. നിന്റെ മുത്തശി നിന്നെ ഏറെ സ്നേഹിക്കുന്നുണ്ട്. ദൈവം നിന്നെ എന്നും ഇപ്പോഴും സംരക്ഷിക്കട്ടെ'. ഈ വാക്കുകൾ കേട്ടതും വിനിഷ്യസിന് തന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല. ക്യാമെറയ്ക്ക് മുന്നിൽ താരം വിങ്ങിപ്പൊട്ടുകയായിരുന്നു. പരിപാടിയുടെ അവതാരകൻ താരത്തെ ആശ്വസിപ്പിക്കുന്നതും പുരത്ത്വന്ന വീഡിയോയിൽ കാണാനാകും. പിന്നാലെ വിനിഷ്യസും മനസ് തുറന്നു. താൻ വളരെ ചെറിയൊരു വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നതെന്നും തനിക്ക് വേണ്ടി മുത്തശി ഏറെ കഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും വിനി തുറന്ന് പറഞ്ഞു. തന്റെ ജീവിതം മാറ്റിമറിച്ചത് മുത്തശിയാണെന്നും, തന്റെ സ്വപ്നങ്ങൾ സഫലമാകാൻ തന്റെ കുടുംബം ഒത്തിരി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
2026 ലോകകപ്പില് ബ്രസീലിന്റെ ഏറ്റവും വജ്രായുധമാണ് വിനീഷ്യസ്. താരത്തിന്റെ മികവുറ്റ പ്രകടനമാണ് മത്സരങ്ങളിൽ ബ്രസീലിന് കറുത്തതാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 4 ഗോളുകളും ഒരു അസിസ്റ്റുമാണ് വിനീഷ്യസ് നേടിയിരിക്കുന്നത്. ഇന്ന് ജപ്പാനെതിരെയാണ് ബ്രസീലിന്റെ റൗണ്ട് ഓഫ് 32 ലെ മത്സരം. ഇന്ത്യൻ സമയം രാത്രി 10:30 നാണ് മത്സരം അരങ്ങേറുന്നത്.
Content highlight: Vinicius jr emotional grandmothers video message