'ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഞങ്ങൾ ഈ ലോകകപ്പ് നേടും..'; പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്

കാറപകടത്തിൽ മരണപ്പെട്ട ഡിയോഗോ ജോട്ടയെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോർച്ചുഗൽ ഈ ലോക ഫുട്ബോൾ മാമാങ്കത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചത്

2026 ലോകകപ്പിൽ മുത്തമിടാനായുള്ള കഠിന പരിശ്രമത്തിലാണ് ഓരോ ടീമുകളും. ഒരു ലോകകിരീടം പോലും ഇല്ലാത്ത റോണോയ്ക്ക് ഈ വർഷം അത് സാധ്യമാകണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. കാറപകടത്തിൽ മരണപ്പെട്ട ഡിയോഗോ ജോട്ടയെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോർച്ചുഗൽ ഈ ലോക ഫുട്ബോൾ മാമാങ്കത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് വേണ്ടി തങ്ങൾ ഈ ലോകകപ്പ് നേടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.

'പരിശീലനത്തിനിടെ പലപ്പോഴും ജോട്ടയുടെ ഓർമ്മകൾ മനസിലേക്ക് ഓടിയെത്താറുണ്ട്. ഞങ്ങൾ നേടിയ ഓരോ നേട്ടങ്ങളും ജോട്ടയ്ക്ക് ഒപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പമായായിരുന്നു ഞങ്ങൾ നേഷൻസ് ലീഗ് കിരീടം നേടിയത്. ഇനിയും മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കാനും ഉള്ള വെളിച്ചവും പ്രചോദനവുമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം', റോബർട്ടോ മാർട്ടിനെസ്സ് വ്യക്തമാക്കി.

2025 ജൂലൈ 3 നായിരുന്നു ജോട്ടയുടെ ജീവനെടുത്ത അതിദാരുണമായ ആ സംഭവം ഉണ്ടായത്. സ്പെയിനിലെ സമോറയിൽ വച്ചായിരുന്നു സംഭവം. അന്ന് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും ജീവൻ നഷ്ടമായിരുന്നു. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ചായായിരുന്നു അപകടം ഉണ്ടായത്.

Content highlight: Roberto Martinez says Portugal will win World Cup for Diogo Jota

To advertise here,contact us