വെനസ്വേലയിലെ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് കൈത്താങ്ങായി നെയ്മര്‍. അടിയന്തിര സഹായങ്ങള്‍ക്കുവേണ്ടി 2.35 കോടി രൂപയാണ് നെയമര്‍ നല്‍കിയത്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
വെനസ്വേലയിലെ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. ഭക്ഷണം, കുടിവെള്ളം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്കും താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ നിര്മിക്കാനുമൊക്കെയാണ് നിലവില്‍ സഹായ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. നെയ്മറിന്റെ സഹായവും ഇതിലേക്ക് ഉപയോഗിക്കും. വെനസ്വേലയിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്ന് നെയ്മര്‍ പറഞ്ഞതായും വെനസ്വേലന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ ഏകദേശം 1430 പേരാണ് മരിച്ചത്. 3238 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിവിധ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളാണ് സഹായവുമായെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതേസമയം, ജപ്പാനെതിരായ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുകയാണ് ബ്രസീല്‍. ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മര്‍ ഇന്ന് കൂടുതല്‍ സമയം കളിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യം കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചിരുന്നു.
content highlights: Neymar extends helping hand to earthquake-hit Venezuela; Donates ₹2.35 Crore