ലയണല്‍ മെസ്സി ഇതിഹാസ താരമാണെന്ന് മുന്‍ ബ്രസീല്‍ ഫുട്ബോളര് റൊണാള്‍ഡോ. കിലിയന്‍ എംബാപ്പെയെയും അദ്ദേഹം പ്രശംസിച്ചു. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സിയെന്നും റൊണാള്‍ഡോ പറഞ്ഞു. 'ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ളവരാണ് മെസ്സിയും എംബാപ്പെയും. അതിന് അര്‍ഹതയുള്ള താരങ്ങളുമാണ് അവര്‍' -റൊണാള്‍ഡോ പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സിയെന്നും അദ്ദേഹം പ്രശംസിച്ചു. 'എംബാപ്പെയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കളി രീതി ഉന്നതങ്ങളിലേക്കെത്തിക്കുന്ന ഒന്നാണ്. ഇന്നത്തെ ഫുട്ബോളില്‍ മികച്ച താരമാണ് അദ്ദേഹം' -റൊണാള്‍ഡോ പറഞ്ഞു.
ഈ ലോകകപ്പില്‍ ഗോളടിച്ചുകൂട്ടുകയാണ് മെസ്സിയും എംബാപ്പെയും. മെസ്സി ഇതുവരെ ആറും എംബാപ്പെ നാലും ഗോളടിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ടിനും ഗോള്‍ഡന്‍ ബോളിനും വേണ്ടി ഇരുവരും കടുത്ത മത്സരമാണ് നടത്തുന്നത്. നോക്കൗട്ടിലെത്തിയ ഫ്രാന്‍സും അര്‍ജന്റീനയും ലോകകപ്പ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്.
content highlights: Who is the legend in football history? Messi and Mbappe are the best, says Ronaldo