2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമായി. പുലർച്ചെ 12:30 ന് നടന്ന സൗത്ത് ആഫ്രിക്ക - കാനഡ മത്സരത്തോടെ ആയിരുന്നു റൗണ്ട് ഓഫ് 32 ന് ആരംഭം കുറിച്ചത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കാനഡ സൗത്ത് ആഫ്രിക്കയെ തകർക്കുകയും ചെയ്തിരുന്നു. എന്നാൽ കടുപ്പമേറിയ, ആരാധകർ കാത്തിരുന്ന പോരാട്ടങ്ങൾക്ക് ഇന്ന് മുതലാണ് കളമൊരുങ്ങുന്നത്.
നോക്കൗട്ടിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ജപ്പാനെയാണ് നേരിടാൻ തയ്യാറെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10:30 നാണ് മത്സരം നടക്കുന്നത്. ഒരു ശക്തമമായ പോരാടാട്ടം തന്നെയാണ് ഇന്ന് ആരാധകരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് സിയിൽ തോൽവി എന്തെന്ന് അറിയാതെയാണ് മഞ്ഞപ്പട നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സമനിലയായിരുന്നു ബ്രസീൽ നേടിയത്തെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരത്തിലും മികച്ച വിജയം തന്നെയായിരുന്നു ടീം സ്വന്തമാക്കിയത്. അവസാനം കളിച്ച സ്കോട്ലൻഡിന് എതിരായ മത്സരത്തിൽ കളിയുടെ 75-ആം മിനിറ്റിൽ തങ്ങളുടെ സുൽത്താൻ, നെയ്മർ കളത്തിലെത്തിയതും ആരധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ന് കൂടുതൽ സമായാണ് താരം കളത്തിലുണ്ടാകുമെന്നും പരിശീലകൻ ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു.
മത്സരത്തിൽ വ്യക്തിഗത മികവുകളെയാണ് കാനറികൾ ആശ്രയിക്കുന്നതെങ്കിൽ, വകരെ മികച്ച ടീം സ്പിരിറ്റ് ഗെയിം ആണ് ജപ്പാന്റെ കരുത്ത്. അവരുടെ ആ മികവ് കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വ്യക്തമായതുമാണ്. സുൽത്താന്റെ വരവിലൂടെ ടീമിന് ലഭിച്ച ഉണർവും പ്രതിരോധവും മധ്യനിരയും ഒന്നിനൊന്ന് മെച്ചപ്പെട്ടതും ടീമിന് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.
Content highlight: FIFA World Cup 2026 knockout Brazil vs Japan round of 32