'കേപ് വെർദെയോട് അർജന്റീന തോൽക്കും...'; പ്രവചനവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം

ഗ്രൂപ്പ് ജെ ജേതാക്കളായാണ് അർജന്റീന നോക്കൗട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്

2026 ഫിഫ ലോകകപ്പിൽ ഇന്ന് റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് തുടക്കമായിരുന്നു. സൗത്ത് ആഫ്രിക്ക - കാനഡ മത്സരത്തോടെ ആയിരുന്നു പോരാട്ടങ്ങൾക്ക് തുടക്കമായിരുന്നത്. ഇപ്പോൾ അർജന്റീന - കേപ് വെർദെ മത്സരത്തിന്റെ ഫലം പ്രവചിച്ചിരിക്കുകയാണ് വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. അർജന്റീന കേപ് വെർദെയോട് തോൽക്കുമെന്നും നോക്കൗട്ടിൽ നിന്ന് പുറത്തേയ്ക്കുമെന്നും ആണ് അദ്ദേഹത്തിന്റെ പ്രവചനം.

ജൂലൈ നാലിനാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർദെ നേരിടുന്നത്. പുലർച്ചെ 3 :30 നാണ് മത്സരം അരങ്ങേറുന്നത്. 2026 ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. കൂടാതെ ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ സ്‌കോർ ചെയ്യാതിരിക്കാൻ താൻ മന്ത്രവാദം ചെയ്തിരുന്നെന്നും നാന ക്വാകു പറഞ്ഞിരുന്നു.

ഗ്രൂപ്പ് ജെ ജേതാക്കളായാണ് അർജന്റീന നോക്കൗട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മികച്ച കളി പുറത്തെടുത്തുകൊണ്ടായിരുന്നു മെസ്സിയും സംഘവും നോക്കൗട്ട് പ്രവേശനം നേടിയത്. മെസ്സിയുടെ മികച്ച ഫോമും ഹാട്രിക്ക് മികവുമെല്ലാം അർജന്റീനയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Content highlight: Argentina vs Cape Verde witch prediction viral news

To advertise here,contact us