ആധികാരികം ക്രൊയേഷ്യ; ഘാനയെ കീഴടക്കി നോക്കൗട്ടിലേക്ക്

രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും മൂന്നാം സ്ഥാനത്തോടെ ഘാനയും നോക്കൗട്ടില്‍ പ്രവേശിച്ചു

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ക്രൊയേഷ്യയ്ക്ക് ലക്ഷ്യമില്ലായിരുന്നു. അതിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ നടപ്പാക്കി ക്രൊയേഷ്യ കളംപിടിച്ചപ്പോള്‍ ഘാനയ്‌ക്കെതിരെ ജയം കൂടെവന്നു. ഒന്നിനെതിരെ രണ്ടുഗോളിനാണ് ഘനയെ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ക്രൊയേഷ്യക്കുവേണ്ടി 31-ാം മിനിറ്റില്‍ പീറ്റര്‍ സുസിച്ചും 83-ാം മിനിറ്റില്‍ നിക്കോള വ്‌ളാസിച്ചും ഗോളടിച്ചു. ഘാനയ്ക്കുവേണ്ടി ഡെറിക് ലുക്കാസന്‍ 73-ാം മിനിറ്റില്‍ ആശ്വാസഗോള്‍ കണ്ടെത്തി.

മത്സരത്തില്‍ ആധിപത്യത്തോടെയായിരുന്നു ക്രൊയേഷ്യ മുന്നേറിയത്. പലപ്പോഴും ഘാനയുടെ മുന്നേറ്റങ്ങള്‍ ക്രോച്ചുകാര്‍ക്ക് തിരിച്ചടിയായി. പൊരുതി ജയിക്കുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. എന്നാല്‍ ക്രൊയേഷ്യക്കെതിരെ ജയിക്കാന്‍ അവരുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് അത്ര മൂര്‍ച്ചയില്ലായിരുന്നു. മാതിയോ കൊവാച്ചിചിന്റെ പാസില്‍ പീറ്റര്‍ സുചിച് 31-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കായി ലീഡെടുത്തത്. ബോക്‌സിന്റെ പുറത്ത് മധ്യഭാഗത്തുനിന്ന് ഷോട്ടെടുത്ത സുചിച് ഘാന ഗോള്‍ കീപ്പറെ മറികടന്ന് ലക്ഷ്യത്തിലെത്തി.

പിന്നീട് സമനില ഗോളടിച്ച് ഘോന തിരിച്ചുവരവ് നടത്തി. രണ്ടാം പകുതിയിലായിരുന്നു അത്. എന്നാല്‍ വീണ്ടും തിരിച്ചടിച്ച് ക്രൊയേഷ്യ മുന്നേറി. ആവേശപ്പോരാട്ടത്തിനൊടുവിലാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൂന്നാം സ്ഥാനത്തെത്തിയ ഘാനയും നോക്കൗട്ടിലേക്ക് കടന്നു.

content highlights: Authoritative Croatia; Beats Ghana to enter the knockout stage

To advertise here,contact us