ഗ്രൂപ്പ് ജെ യിൽ ജോർദാനെയും തകർത്ത് അർജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസി, ലോ സെൽസോ, ലൗതാരോ മാർട്ടീനെസ് എന്നിവർ ഗോൾ നേടി. മൂസ അൽ താമരി ജോർദ്ദാന്‍ വേണ്ടി ആശ്വാസ ഗോൾ നേടി.
ഓസ്ട്രിയക്കെതിരായ അവസാന മത്സരത്തിൽനിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ലയണൽ സ്കലോണി ആദ്യ ഇലവനെ ഇറക്കിയത്. ലൗട്ടാരോ മാർട്ടിനസും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും മാത്രമാണ് സ്ഥാനം നിലനിർത്തിയിരിക്കുന്നത്.
19-ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നാണ് സെൽസോ ഗോൾ നേടിയത്. 31-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റി ലൗട്ടാരോ അർജന്റീനയുടെ ലീഡുയർത്തി. രണ്ടാം പകുതിക്കിടെ സ്കലോണി അഞ്ച് മാറ്റങ്ങൾ വരുത്തി. 59-ാം മിനിറ്റിൽ മെസിയും കളത്തിലെത്തി. 80-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോൾ.
content highlights:argentina vs jordan fifa world cup 2026 match result