അടിക്ക് തിരിച്ചടി അൾജീരിയ-ഓസ്ട്രിയ മത്സരം സമനിലയിൽ

ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ ഓസ്ട്രിയയും അൾജീരിയയും സമനിലയിൽ പിരിഞ്ഞു

ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ ഓസ്ട്രിയയും അൾജീരിയയും സമനിലയിൽ പിരിഞ്ഞു. ഗോളുകൾ നിറഞ്ഞു നിന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി.

28-ാം മിനിറ്റിൽ ഓസ്ട്രിയയാണ് ആദ്യം ഗോൾ നേടിയത്. മാർകോയാണ് ഗോൾ നേടിയത്. 45-ാം മിനിറ്റിൽ റാഫികിലൂടെ അൾജീരിയ തിരിച്ചടിച്ചു. 55-ാം മിനിറ്റിൽ മാഴ്‌സൽ സാബിസ്റ്റർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിനകം റിയാദ് മെഹ്‌റസിലൂടെ അൾജീരിയ വീണ്ടും മറുപടി നൽകി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റിയാദ് മെഹ്‌റസ് വീണ്ടും വലകുലുക്കി അൾജീരിയയെ മുന്നിലെത്തിച്ചു. അൾജീരിയ വിജയമുറപ്പിച്ചു നിൽക്കെ ഇഞ്ചുറി ടൈമിന്റെ തന്നെ അവസാന നിമിഷത്തിൽ സാഷ കലാജ്ഡിക് ഓസ്ട്രിയക്ക് സമനിലയും റൗണ്ട് ഓഫ് 32 ബെർത്തും സമ്മാനിച്ചു.

content highlights:algeria-vs-austria-fifa-world-cup-2026-thrilling-draw

To advertise here,contact us