സ്പെയിനിന് ആശങ്കയായി പരിക്ക്; മത്സരങ്ങൾ നഷ്ട്ടമായേക്കുമെന്ന് സൂചന

മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയുമാണ് സ്പെയിനിന്റെ സമ്പാദ്യം. ഒന്നാം സ്ഥാനത്തുള്ള സ്പെയിനിന് ഏഴ് പോയിന്റാണ് ഉള്ളത്

സ്പെയിനിന് ആശങ്കയായി താരങ്ങളുടെ പരിക്ക്. നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും വില്ലനായി എത്തിയ പറിക്കാൻ ഇപ്പോൾ സ്പിൻ ക്യാമ്പിനെയും ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. നിക്കോ വില്യംസിന് ഇത് രണ്ടാം തവണയാണ് പരിക്ക് വില്ലനാകുന്നത്. പരിക്കിൽ നിന്ന് മുക്തനായി ടീമിനൊപ്പവും ചേർന്ന ശേഷം വീണ്ടും താരത്തിന് പരിക്ക് പറ്റിയത് ടീമിനെ ഇനിയുള്ള മത്സരങ്ങളിൽ ബാധിച്ചെക്കാമെന്നാണ് വിവരം.

യെറെമി പിനോയ്ക്ക് തന്റെ തോളെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ പരിക്ക് സാരമാണെന്നും റിപ്പോർട്ടുണ്ട്.ഈ ലോകകപ്പിലെ തുടർ മത്സരങ്ങൾ നഷ്ട്ടമായേക്കാമെന്നും സ്പെയിനിന്റെ മുഖ്യപരിശീലകൻ ഫുവന്തെ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്പെയിൻ ക്യാമ്പിലെ ഈ പ്രതിസന്ധി നോക്കൗട്ട് മത്സരങ്ങളിൽ എങ്ങനെയാണ് പ്രതിഫലിക്കുക എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് എച്ചിലെ ടേബിൾ ടോപ്പേഴ്‌സായാണ് നോക്കൗട്ടിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും ഒരു സമനിലയുമാണ് സ്പെയിനിന്റെ സമ്പാദ്യം. ഒന്നാം സ്ഥാനത്തുള്ള സ്പെയിനിന് ഏഴ് പോയിന്റാണ് ഉള്ളത്. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ സ്പെയിനിന്റെ അവസാന മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു പരാജയപ്പെടുത്തിയത്.

Content highlight: Spain injury concerns players might miss world cup matches

To advertise here,contact us