'ഫെയർ പ്ലേയാണ് ഒരു മത്സരത്തിന്റെ ആത്മാവ്'; വൈകാരിക കുറിപ്പുമായി ഇറാൻ

കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് ഇറാനുള്ളത്

ഫെയർ പ്ലേയാണ് ഒരു മത്സരത്തിന്റെ ആത്മാവ് എന്ന് ഇറാൻ ഫുട്ബോൾ ടീം. ഇന്ന് നടന്ന ഈജിപ്തിനെതിരായ നിർണായക മത്സരത്തിൽ ഓഫ്‌സൈഡ് എന്ന് ചൂണ്ടിക്കാട്ടി ഗോൾ നിഷേധിക്കുകയും പിന്നാലെ വിജയിക്കേണ്ട മത്സരം സമനിലയിൽ ആവുകം ചെയ്തതിന് പിന്നാലെയാണ് ഇറാൻ ടീമിന്റെ ഈ പ്രതികരണം. മത്സരശേഷം ഡ്രസിങ് റൂമിൽ എഴുതി വച്ച കുറിപ്പിലാണ് ഈ കാര്യം പരാമർശിച്ചിട്ടുള്ളത്.

ഫെയർ പ്ലേ എന്നത് ഫുട്ബോളിലെ ഒരു വാചകമല്ലെന്നും അതാണ് ഒരു മത്സരത്തിന്റെ ആത്മാവെന്നും ഇറാൻ ടീം ഡ്രസിങ് റൂമിൽ വച്ച കൂപ്പിൽ പറഞ്ഞു. മത്സരത്തിൽ പോയിന്റുകൾ നേടാൻ പല വഴികൾ ഉണ്ടാകാമെന്നും എന്നാൽ ബഹുമാനം അങ്ങനെ കിട്ടില്ലെന്നും ഇറാൻ ടീം കുറിച്ചു. മത്സരത്തിൽ സമനിലയായിരുന്നു ഫലമെങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി ഇറാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഇത് ചരിത്രത്തിൽ ആദ്യമാണ് ഇറാൻ ലോകകപ്പ് നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്.

കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് ഇറാനുള്ളത്. മൂന്നിലും സമനില നേടിയ ഇറാൻ നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാൻ അടിച്ചത് മൂന്ന് ഗോളുകൾ, വഴങ്ങിയതും മൂന്ന് ഗോളുകൾ. മുൻപും ഇറാൻ സമാനമായി ഡ്രസിങ് റൂമിൽ കുറിപ്പ് എഴുതിവച്ച് മടങ്ങിയിട്ടുണ്ട്.

Content highlight: Iran emotional statement fair play is the soul of the match

To advertise here,contact us