ദെഷാപ്സിന്റെ അമ്മ മരിച്ചു; കറുത്ത ആം ബാൻഡ് ധരിക്കണമെന്ന് ഫ്രാൻസ്; പറ്റില്ലെന്ന് ഫിഫ

ഫ്രഞ്ച് മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഫിഫ ലോകകപ്പിൽ ഫ്രാൻസും നോർവെയും തമ്മിലുള്ള ​ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ വിവാദം. ഫ്രഞ്ച് മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. നോർവെയ്ക്കെതിരായ പോരാട്ടത്തിൽ അതിനാൽ തന്നെ ദെഷാംപ്സ് ​ഡ​ഗൗട്ടിലുണ്ടായിരുന്നില്ല. സഹ പരിശീലകൻ ​ഗൈ സ്റ്റെഫനാണ് തന്ത്രം മെനഞ്ഞ് നിന്നത്.

ദെഷാംപ്സിന്റെ അമ്മയ്ക്ക് ആദരം അർപ്പിക്കുന്നതിന്റെ ഭാ​ഗമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങാനുള്ള ആ​ഗ്രഹത്തിലായിരുന്നു. എന്നാൽ ഫിഫ ഈ ആവശ്യം നിരസിച്ചതാണ് മത്സരത്തിനു മുൻപ് കല്ലുകടിയായി മാറിയത്.

മാത്രമല്ല മത്സരത്തിന് മുന്നോടിയായി, ദെഷാംപ്സിന്റെ മാതാവിന്റെ ഓർമയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുമെന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇതും ഫിഫ അനുവദിച്ചില്ല. പിന്നാലെ ഫിഫയുടെ നടപടിയെ വിമർശിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ രം​ഗത്തെത്തിയതോടെ സംഭവം വിവാദമായി.

Content highlights: didier deschamps mother demise france black armband fifa ban

To advertise here,contact us