സുൽത്താൻ ഇന്ന് ഇറങ്ങുമോ? വ്യക്തമായ മറുപടി നൽകാതെ കാർലോ ആഞ്ചലോട്ടി

ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിന് തയ്യാറെടുക്കുകയാണ് കാനറികൾ

ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിന് തയ്യാറെടുക്കുകയാണ് കാനറികൾ. മത്സരത്തിൽ സ്കോട്ലാൻഡാണ് ബ്രസീലിന്റെ എതിരാളികളായി എത്തുന്നത്. ആരാധകർക്ക് ആശ്വാസമായി തങ്ങളുടെ സുൽത്താൻ, നെയ്മർ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഇന്നത്തെ മത്സരത്തിൽ താരം ആദ്യ ഇലവനിൽ കളത്തിലിറങ്ങുമോ എന്നതിൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇതുവരെ കൃത്യമായ ഒരു മറുപടി നൽകിയിട്ടില്ല.

ഇന്നത്തെ മത്സരത്തിൽ ബ്രസീലിന്റെ സൂപ്പർ താരം നെയ്മറിന് എത്ര മിനിറ്റ് മൈതാനത്ത് തുടരാനാകും എന്ന് മധ്യപ്രവർത്തകർ ചോദിച്ചപ്പോൾ തമാശ കലർന്ന മറുപടിയായിരുന്നു പരിശീലകൻ ആഞ്ചലോട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 'നെയ്മറിന് വേണമെങ്കിൽ മുഴുവൻ സമയവും കളിക്കാം. പക്ഷെ അദ്ദേഹത്തിന് നടന്ന് അവസാനിപ്പിക്കേണ്ടി വരും', ചിരിച്ചുകൊണ്ട് ആഞ്ചലോട്ടി പറഞ്ഞു. നെയ്മർ മത്സരത്തിൽ കളിച്ചില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിലെ മാറ്റ് യുവതാരങ്ങൾക്ക് വലിയ ശക്തിയാകുമെന്നും കോച്ച് കൂട്ടിച്ചേർത്തു.

മോറോസിക്കോയ്ക്ക് എതിരായ ബ്രസീലിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പരിക്കിനെ തുടർന്ന് നെയ്മറിന് കളിക്കാനായിരുന്നില്ല. പരിക്ക് ബെതമാകാതായതോടെ ഹെയ്തിക്കെതിരായ രണ്ടാം മത്സരവും താരത്തിന് നഷ്ടമായിരുന്നു. ഇന്ന് സ്കോട്ലാന്ഡിന് എതിരായ മത്സരത്തിൽ തങ്ങളുടെ സുൽത്താൻ ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Content highlight: Will Neymar play today Carlo Ancelotti gives vague reply

To advertise here,contact us