ഘാനയുടെ മന്ത്രവാദം, ഇംഗ്ലണ്ടിനെ തടയിട്ടത് ബ്ലാക്ക് മാജിക്കോ

ഇംഗ്ലണ്ടിനെ മന്ത്രവാദികള്‍ വീഴ്ത്തിയതെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; പൊരുതി സമനില നേടി ഘാന

അന്ധവിശ്വാസങ്ങള്‍ എല്ലായിടത്തെന്ന പോലെ ഫുട്‌ബോളിലും പിടിമുറിക്കിയ കാര്യമാണ്. ലോകകപ്പ് വേദികളിലാണ് അന്ധവിശ്വാസത്തിന്റെ രൂക്ഷഭാവം വെളിപ്പെടാറുള്ളത്. പ്രത്യേകിച്ച് ആഫ്രിക്കന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴാണ് എതിരാളികള്‍ ബ്ലാക്ക് മാജിക്കിന്റെ കെണിയിലകപ്പെടാറെന്ന് സ്ഥിരം കേള്‍ക്കുന്നതാണ്.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട-ഘാന മത്സരത്തിന് മുമ്പുതന്നെ ബ്ലാക്ക് മാജിക് പ്രയോഗം ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ട് ഗോളടിക്കാതിരിക്കാനും ഇംഗ്ലീഷ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും ഘാനയിലെ മന്ത്രവാദികള്‍ പ്രാര്‍ഥിക്കുന്നതും പ്രയോഗങ്ങള്‍ നടത്തുന്നതും വൈറലായിരുന്നു. ഇംഗ്ലണ്ടിനോട് പൊരുതി ഘാന സമനില വഴങ്ങിയതോടെ മന്ത്രവാദം ഫലിച്ചോയെന്ന രസകരമായ ചോദ്യങ്ങളും ഫുട്‌ബോള്‍ ലോകത്ത് ഉയരുന്നു. അതേസമയം, മന്ത്രവാദത്തിലെ അവകാശവാദങ്ങളുമായി മന്ത്രവാദികളും രംഗത്തെത്തുന്നുണ്ട്. നാന ക്വാകു ബോണ്‍സാം എന്ന മന്ത്രവാദി നടത്തിയ അവകാശവാദവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഹാരി കെയ്‌നെതിരെ താന്‍ ബ്ലാക്ക് മാജിക് പ്രയോഗിച്ചതായാണ് അവകാശവാദം. 2014 ലോകകപ്പില്‍ ഘാനക്കെതിരായ മത്സരത്തിന് മുമ്പ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ താന്‍ ബ്ലാക്ക് മാജിക് പ്രയോഗിച്ചതും അദ്ദേഹത്തിന് കാല്‍മുട്ടിന് പരിക്കേറ്റതും നാന ക്വാകു ബോണ്‍സാം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഹാരി കെയ്‌ന് ഗുരുതര പരിക്കേല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തന്റെ രാജ്യത്തിനെതിരെ കളിക്കുന്നത് തടയിടാനാണ് ഞാന്‍ ശ്രമിക്കുന്നത് -നാന ക്വാകു ബോണ്‍സാം പറയുന്നു.

ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഗ്യാലറിയില്‍ നിത്യകാഴ്ചയാണ് മന്ത്രവാദികള്‍. പലയിടത്തും ഇതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ടീമുകളില്‍ ചിലര്‍ക്ക് ഇതില്‍ വിശ്വാസമുണ്ട് എന്നതിനാല്‍ അവരെ ഫുട്‌ബോളില്‍ ഇത് ബാധിക്കുമെന്ന് വിശ്വസിക്കുന്നു. ഈ ലോകകപ്പിലും മന്ത്രവാദം വലിയ ചര്‍ച്ചയാവുകയാണ്. ഇനി ഘാനയുടെ അടുത്ത മത്സരത്തില്‍ എന്തായിരിക്കും ബ്ലാക്ക് മാജിക് ചെയ്യുന്നവരുടെ കസൃതി എന്നാണ് ആകാംക്ഷ.

content highlights: Ghana's witchcraft; Did Black Magic stop England?

To advertise here,contact us