'മെസി ഈ പ്രായത്തിൽ ചെയ്യുന്നത് അവിശ്വസിനീയം'; ഡെക്ലൻ റൈസ്

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായതിന് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിക്ക് പ്രശംസകൾ അറിയിക്കുകയാണ് ഫുട്ബാൾ ലോകം

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായതിന് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിക്ക് പ്രശംസകൾ അറിയിക്കുകയാണ് ഫുട്ബാൾ ലോകം. ഈ പ്രായത്തിലും മെസി പുറത്തെടുക്കുന്ന പ്രകടനത്തെ അവിശ്വസനീയതയോടെ നോക്കികാണുകയാണ് ഇംഗ്ലണ്ട് താരം ഡെക്ലൻ റൈസ്.

'നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഏറെ സവിശേഷമാണ്. മെസി ഈ പ്രായത്തിലും ചെയ്യുന്നത് അവിശ്വസനീയമാണ്. ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിലും, ഒരു ഫുട്ബോൾ താരം എന്ന നിലയിലും അദ്ദേഹത്തെ കാണുന്നത് അവിശ്വസനീയമായ ഒരു ആനന്ദം തന്നെയാണ്', ഡെക്ലൻ റൈസ് വ്യക്തമാക്കി.

ഈ ലോകകപ്പിൽ 18 ഗോളുകൾ നേടികൊണ്ട് ഒരു ലോകകപ്പിൽ ഏറ്റവും ഗോളുകൾ നേടുന്ന ക്ലോസെയുടെ റെക്കോർഡ് ആണ് മെസ്സി തകർത്തത്. ആദ്യ മത്സരത്തിൽ മെസി ഹാട്രിക്ക് നേടുകയും രണ്ടാം മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ട്ടമാക്കിയെങ്കിലും ഇരട്ടഗോൾ നേടി അർജന്റീനയെ ജയത്തിലേക്കും നയിച്ചിരുന്നു.

Content highlight: Declan Rice praises Lionel Messi unbelievable performance at this age

To advertise here,contact us