കരുത്തുകാട്ടി ഇംഗ്ലണ്ടും ഘാനയും; ക്രൊയേഷ്യക്ക് നോക്കൗട്ട് പ്രതീക്ഷ, പാനമ പുറത്ത്

ഗ്രൂപ്പ് എലില്‍ ആവേശപ്പോര്, നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി ഇംഗ്ലണ്ടും ഘാനയും ക്രൊയേഷ്യയും

നന്നായി കളിച്ച ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഘാന. ലോകപ്പില്‍ തുടര്‍ ജയമെന്ന മോഹത്തോടെ എത്തിയ ഇംഗ്ലണ്ട് ഗോള്‍രഹിത സമനിലയോടെയാണ് മടങ്ങിയത്. കളിയിലുടെനീളം 78 ശതമാനം പന്ത് കൈവശം വെച്ചിട്ടും ഇംഗ്ലണ്ടിന് ഗോളടിക്കാനായില്ല. 19 ഷോട്ടുകള്‍ ഘാനയെ ലക്ഷ്യമിട്ടെങ്കിലും എല്ലാം പ്രതിരോധിച്ച് ആഫ്രിക്കക്കാര്‍ കരുത്തുകാട്ടി. ഗ്രൂപ്പ് എലില്‍ രണ്ടുമത്സരം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടും ഘാനയും നാലുപോയിന്റോടെ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തോണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ പാനമയെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരുഗോളിനാണ് ക്രൊയേഷ്യ പാനമയെ തോല്‍പ്പിച്ചത്. ഇതോടെ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാനും ക്രൊയേഷ്യയ്ക്കായി. ഈ ലോകകപ്പില്‍ ക്രൊയേഷ്യയുടെ ആദ്യജയമാണിത്.

ഇതോടെ ഗ്രൂപ്പ് എലില്‍ മൂന്ന് പോയിന്റോടെ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യക്കുവേണ്ടി പാനമയ്‌ക്കെതിരെ ആന്റെ ബഡ്മിറാണ് ഗോള്‍നേടിയത്. ക്രൊയേഷ്യ ആദ്യമത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാലുഗോളിന് തോറ്റിരുന്നു. ഘാനയ്‌ക്കെതിരെ ഞായറാഴ്ചയാണ് ക്രോട്ടുകാരുടെ അടുത്ത മത്സരം.

content highlights: England and Ghana show their strength; Croatia keeps knockout hopes alive, Panama out

To advertise here,contact us