സെഞ്ചുറി തികച്ച് എംബാപ്പെ; ചരിത്രനേട്ടത്തിന് പിന്നാലെ കുതിപ്പ്

അന്താരാഷ്ട്ര കരിയറിലെ നൂറാം മത്സരമാണ് ഇറാഖിനെതിരെ എംബാപ്പെ കളിച്ചത്

ഫിലാഡല്‍ഫിയ സ്റ്റേഡിയത്തിലേക്ക് കിലിയന്‍ എംബാപ്പെ കളിക്കാനിറങ്ങുമ്പോള്‍ ഒരുനാഴികക്കല്ലുകൂടി പിന്നിട്ടു. ഇറാഖിനെതിരായ മത്സരം എംബാപ്പയ്ക്ക് നൂറാമത്തെ കളിയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഈ നാഴികക്കല്ല് പിന്നിടുമ്പോള്‍ അതില്‍ ഗോളിന്റെ മാധുര്യവുമുണ്ട്.

ഫ്രാന്‍സിനുവേണ്ടി നൂറ് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പത്താമത്തെ താരമെന്ന നേട്ടവും അദ്ദേഹം പേരിലാക്കി. ഫ്രഞ്ച് ക്യാപ്റ്റന്‍ ലോകകപ്പില്‍ ഇതുവരെ 15 ഗോളുകളാണ് നേടിയത്.

ലയണല്‍ മെസ്സിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 18 ഗോളാണ് മെസ്സി നേടിയിരിക്കുന്നത്. മികച്ച ഫോമില്‍ കളി തുടരുന്ന എംബാപ്പെയ്ക്ക് ഇത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. സെനഗലിനെതിരായ മത്സരത്തില്‍ അദ്ദേഹം രണ്ടു ഗോളുകള്‍ നേടിയിരുന്നു.

content highlights: Mbappe completes century; Racing ahead after historic achievement

To advertise here,contact us