ആഫ്രിക്കൻ ബ്യൂട്ടി; ജോർദാനെ തകർത്ത് അൾജീരിയ

ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തി അൾജീരിയ.

ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തി അൾജീരിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൾജീരിയയുടെ വിജയം. ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അൾജീരിയ ജയവുമായി മടങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

36-ാം മിനിറ്റിൽ നിസാർ അൽ റഷ്ദാന്റെ ഗോളിൽ ജോർദാനാണ് ആദ്യം സ്‌കോർ ചെയ്തത്. 69-ാം മിനിറ്റിൽ നദീർ ബെൻബുവാലിയിലൂടെ അൾജീരിയ ഒപ്പമെത്തി.

പിന്നാലെ 82-ാം മിനിറ്റിൽ അമിൻ ഗ്വീരിയുടെ ഗോളിൽ അൾജീരിയ ജയം സ്വന്തമാക്കുകയായിരുന്നു. തോൽവിയോടെ ജോർദാൻ പുറത്തായി. അൾജീരിയ സാധ്യത നിലനിർത്തി.

content highlights:algeria vs jordan world cup 2026 match result

To advertise here,contact us