സ്പാനിഷ് ആർമാദം; സൗദിയെ തകർത്ത് കംബാക്ക്

സൗദിക്കെതിരായുള്ള ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വമ്പൻ വിജയവുമായി സ്‌പെയിൻ.

സൗദിക്കെതിരായുള്ള ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വമ്പൻ വിജയവുമായി സ്‌പെയിൻ. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്‌പെയ്ൻ സൗദിയെ തകർത്തത്. ആദ്യ പകുതിയിൽ സ്‌പെയിനിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരം കൂടിയായിരുന്നു ഇന്നത്തേത്ത്.

പത്താം മിനിറ്റിൽ ഒയാർസബാലിന്റെ പാസിൽ നിന്നും യമാൽ സ്‌കോർ ചെയ്തതോടെ സ്‌പെയ്ൻ തങ്ങളുടെ ഗോൾ വേട്ട തുടങ്ങി. 21, 24 മിനിറ്റുകളിൽ ഒയാർസബാൽ സ്‌പെയിനിന്റെ ലീഡുയർത്തി.

രണ്ടാം പകുതിയിൽ മാർക് കുക്കുറയയുടെ ഷോട്ട് തടുക്കുന്നതിനിടെ സൗദിയുടെ ഹസ്സൻ അലട്ടാമ്പക്റ്റിയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറി. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തിയ സ്‌പെയ്ൻ പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഇന്നത്തെ മത്സരത്തിൽ പുറത്തെടുത്തത്.

ആദ്യ മത്സരത്തിൽ കേപ് വെർദെയോട് സമനില വഴങ്ങിയ സ്പെയ്നിന് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ ഇലവനിൽ നാല് മാറ്റങ്ങളുമായി സ്‌പെയ്ൻ ഇറങ്ങിയായത്. ഫെറാൻ ടോറസിനും, ഫാബിയാൻ റോയീസിനും ഗാവിക്കും മാർക്കോസ് ലോറെൻറെയ്ക്കും പകരമായി ലമീൻ യമാലും, ഡാനി ഓൾമോയും , അലക്സ് ബയീനയും പെഡ്രോ പോറയും ആദ്യ ഇലവനിൽ കളിച്ചു.

Content highlighs:spain-vs-saudi-arabia-world-cup-2026-match-result-updates

To advertise here,contact us