ക്ലോസെയുടെ റെക്കോർഡ് തകർക്കാൻ മെസി! വേണ്ടത് ഒരൊറ്റ ഗോൾ

ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ കൂടി നേടാനായാൽ മെസിക്ക് ക്ലോസെയുടെ റെക്കോർഡ് പഴങ്കഥയാക്കാനാകും

അർജന്റീന ഇന്ന് ഓസ്ട്രിയക്കെതിരെ കളത്തിലിറങ്ങുമ്പോൾ മറ്റൊരു റെക്കോർഡിന് അടുത്താണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. താരത്തിന് ആ റെക്കോർഡ് ഇന്ന് സ്വന്തം പേരിൽ കുറിക്കാൻ ആകുമോ എന്ന് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. അൾജീരിയക്കെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്ക് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസിയെ എത്തിച്ചു. 16 ഗോളുകളാണ് ഇപ്പോൾ താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ കൂടി നേടാനായാൽ മെസിക്ക് ക്ലോസെയുടെ റെക്കോർഡ് പഴങ്കഥയാക്കാനാകും.

ഗോൾവേട്ടക്കാരുടെ പട്ടികയിൽ 14 ഗോളുകളുമായി എംബപ്പേ മെസ്സി തൊട്ട് പുറകിലുണ്ട്. ഇന്ന് ഗ്രൂപ് ജെയിൽ ഓസ്ട്രിയ്ക്കെതിരെയാണ് അർജന്റീനയുടെ രണ്ടാം മത്സരം. നിലവിൽ ഗ്രൂപ്പ് തല പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. ഓസ്ട്രിയയുമായുള്ള മത്സരം ജയിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീനയ്ക്ക് നോക്ക്ഔട്ടിലെത്താനാകും.

Content highlight: Messi one goal away from breaking Miroslav Klose World Cup record

To advertise here,contact us