ഈജിപ്ഷ്യൻ തിരിച്ചുവരവ്; ന്യൂസിലാൻഡിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

നാല് പോയന്റുകളോടെ ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ് ജിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സാലയുടെയും സംഘത്തിന്റെയും ജയം. ഒരു ഗോൾ വഴിങ്ങിയതിന് ശേഷമായിരുന്നു ഈജിപ്തിന്റെ മൂന്ന് ഗോൾ തിരിച്ച് അടിച്ചുകൊണ്ടുള്ള തിരിച്ചുവരവ്. ബെൽജിയം ഇന്നലെ ഇറാനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പ് ജി പട്ടികയിൽ ഈജിപ്ത് ഒന്നാമതെത്തി. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും ന്യൂസിലാൻഡിനെതിരെ സ്വന്തമാക്കിയത്.

മത്സരം ആരംഭിച്ച് പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ന്യൂസിലാൻഡ് ഈജിപ്തിന്റെ വല കുലുക്കിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ ന്യൂസിലാൻഡിന് സാധിച്ചെങ്കിലും അമ്പത്തിയെട്ടാം മിനിറ്റിൽ ഈജിപ്ത് ഗോൾ തിരിച്ചടിക്കുകയായിരുന്നു. മുസ്തഫ സീക്കോ ആയിരുന്നു ഈജിപ്‌തിനായി സമനില ഗോൾ നേടിയത്.

അറുപത്തിയേഴാം മിനിറ്റിൽ ഈജിപ്ത് നായകൻ മുഹമ്മദ് സലയിലൂടെ മത്സരം 1 - 2 ൽ എത്തിച്ചു. വലതുവിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോൾ പോസ്റ്റിൽ എത്തിക്കുകയായിരുന്നു. ട്രേസിഗുവറ്റ് ആണ് ഈജിപ്തിന്റെ സ്കോർ ബോർഡ് പൂർണമാക്കിയത്. ഈ ജയത്തോടെ ഗ്രൂപ് ജിയിൽ നിന്നും ഗ്രൂപ് ചാമ്പ്യന്മാരായി നോക്ക്ഔട്ട് ഘട്ടത്തിലെത്താനുള്ള സാധ്യതകളും നിലനിർത്തി. നാല് പോയന്റുകളോടെ ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്.

Content highlight: Egypt defeats New Zealand 3-1

To advertise here,contact us