'വെറുതെ' അല്ല വെർദെ! സ്പെയിനിന് പിന്നാലെ ഉറു​ഗ്വെയ്ക്കും സമനില പൂട്ട്

മികച്ച മുന്നേറ്റങ്ങളുമായി ഉറു​ഗ്വെയെ വിറപ്പിച്ചുകൊണ്ടാണ് കാബോ വെർദെ മത്സരം തുടങ്ങിയത്

വമ്പന്മാരായ സ്പെയിനിനെ ​ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ തളച്ച കാബോ വെർദെയെ ഏവരും കഴിഞ്ഞ ദിവസം കണ്ടതാണ്. ലോകകപ്പിലേക്ക് ഇടം നേടിയ ടീമുകളയിൽ ക്യാബോ വെർദെ ഒരു കുഞ്ഞൻ ടീമാണെങ്കിലും തങ്ങളുടെ കളികൊണ്ട് ഞങ്ങൾ അത്ര കുഞ്ഞന്മാരല്ല എന്ന തെളിയിക്കുകയാണ്. ഇപ്പോൾ സ്പെയിനിന് പിന്നാലെ ഉറു​ഗ്വെയെയും സമനിലയിൽ കുരുക്കിയിരിക്കുകയാണ് ഈ കുഞ്ഞൻ രാജ്യം. ഉറു​ഗ്വെയേയും അവർ സമനിലയിൽ പിടിച്ചു. ഇത്തവണ രണ്ട് ഗോൾ ഇങ്ങോട്ട് വാങ്ങിയെങ്കിൽ അത് അതുപോലെ തന്നെ അവർ തിരിച്ചും നൽകിയിട്ടുണ്ട്.

മികച്ച മുന്നേറ്റങ്ങളുമായി ഉറു​ഗ്വെയെ വിറപ്പിച്ചുകൊണ്ടാണ് കാബോ വെർദെ മത്സരം തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ ഉറു​ഗ്വെയുടെ പ്രതിരോധം അപ്പാടെ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. 21ാം മിനിറ്റിൽ ഉറു​ഗ്വെയെ ഞെട്ടിച്ച് കാബോ വെർദെയാണ് ആദ്യം ലീഡെടുത്തത്. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്ര ഗോൾ സമ്മാനിച്ചു. എങ്കിലും ഉറു​ഗ്വെ ലഭിച്ച ഗോൾ തിരികെ നൽകിക്കൊണ്ട് മത്സരം 1 - 1 ൽ എത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ ഉറു​ഗ്വെ തന്നെ ആദ്യ പകുതിയിൽ മുന്നിൽ നിന്നു.

രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കാബെ വെർദെ സംഘത്തെയാണ് മൈതാനത്ത് കാണാതായിരുന്നത്. കാബോ വെർദെയുടെ മുന്നേറ്റനിര പലകുറി ഉറു​ഗ്വെ ഗോൾമുഖം വിറപ്പിച്ചിരുന്നു. കാബോ വെർദെ പകരക്കാരെ കളത്തിലിറക്കി ഉണർന്നു കളിച്ചു. ഒടുവിൽ അവരുടെ സമനില ഗോളും എത്തി. അങ്ങനെ മത്സരം 2 - 2 ൽ അവസാനിക്കുകയും ചെയ്തു.

Content highlight: Cabo Verde draw against Uruguay after Spain

To advertise here,contact us