ആധിപത്യം തുടരാൻ മെസിയും സംഘവും ; അർജന്റീന ഓസ്ട്രിയക്കെതിരെ

ഇന്ന് രാത്രി 10 : 30 ന് അർജന്റീന ഓസ്ട്രിയയെ നേരിടും

ഗ്രൂപ്പ് ജെ യിൽ രണ്ടാമങ്കത്തിന് അർജന്റീന. ഇന്ന് രാത്രി 10 : 30 ന് അർജന്റീന ഓസ്ട്രിയയെ നേരിടും. ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിക്കുകയാവും മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ തകർപ്പൻ വിജയം നേടിയിരുന്നു അർജന്റീന. ആരാധകർ വീണ്ടും ഒരു 'മെസ്സി മാജിക്' പ്രതീക്ഷിക്കുമ്പോൾ, കടുത്ത പോരാട്ടമായിരിക്കും നാളെ മൈതാനത്ത് നടക്കുക എന്ന് ഉറപ്പാണ്.

ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഓസ്ട്രിയയുടെ വരവ്.

To advertise here,contact us