അർജന്‍റീനയ്ക്ക് തിരിച്ചടി; ഓസ്ട്രിയക്കെതിരെ മൊണ്ടിയേൽ കളിക്കില്ല; ആദ്യ ഇലവനിൽ മാറ്റം

ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയയെ നേരിടാനൊരുങ്ങുന്ന അർജന്‍റീനിയൻ നിരയിൽ നിർണായക മാറ്റം

ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയയെ നേരിടാനൊരുങ്ങുന്ന അർജന്‍റീനിയൻ നിരയിൽ നിർണായക മാറ്റം. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ച പ്രതിരോധ താരം ഗോൺസാലോ മൊണ്ടിയേലിന് പകരം നഹുവൽ മൊളീനയെ ഓസ്ട്രിയക്കെതിരെ അർജന്‍റീനയുടെ ആദ്യ ഇലവനിൽ കോച്ച് ലയണൽ സ്കലോണി ഉള്‍പ്പെടുത്തി.

ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0 ന് തകർത്തതിന്‍റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക്, ഈ മത്സരത്തിൽ വിജയിക്കാനായാൽ നോക്കൗട്ട് യോഗ്യത ഉറപ്പാക്കാം.

അൾജീരിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊണ്ടിയേലിന് ഹാംസ്ട്രിങ് ഇഞ്ചുറി നേരിട്ടത്. പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ താരത്തെ കളിപ്പിച്ച് റിസ്ക് എടുക്കാൻ കോച്ച് ലയണൽ സ്കലോണി തയ്യാറല്ല.

ഇതേത്തുടർന്നാണ് വിശ്വസ്തനായ റൈറ്റ് ബാക്ക് താരം നഹുവൽ മൊളീനയെ ആദ്യ ഇലവനിലേക്ക് തിരിച്ചുവിളിച്ചത്. മൊളീന കൂടി എത്തുന്നതോടെ ടോട്ടനത്തിന്‍റെ ക്രിസ്റ്റ്യൻ റൊമേറോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ലിസാൻഡ്രോ മാർട്ടീനസ് എന്നിവരടങ്ങുന്ന അർജന്‍റീനിയൻ പ്രതിരോധ നിര കൂടുതൽ ശക്തമാകും.

Content highlights:argentina-vs-austria-team-news-gonzalo-montiel-injury-update

To advertise here,contact us