'വന്ദേമാതരം' ഇനി മൈതാനങ്ങളിലേക്കും; എഐഎഫ്എഫ് നടത്തുന്ന മത്സരങ്ങളിൽ ആലപിക്കും

ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നുള്ള നീക്കങ്ങളും നടക്കുന്നുണ്ട്

ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് മുൻപായി ഇനി മുതൽ ' വന്ദേമാതരം' ആലപിക്കും. ദേശീയ ഗാനത്തിന് ഒപ്പം ആലപിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം മാത്രമാണ് ആലപിക്കുന്നത്.

അതേസമയം, ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വരുന്ന സെപ്റ്റംബർ നാലിന് ലീഗ് തുടങ്ങാമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി അംഗങ്ങളെ അറിയിച്ച് കഴിഞ്ഞു. ഒപ്പം ജൂൺ 25നും ജൂലൈ 25നും ഇടയിൽ ഡ്യൂറന്‍ഡ് കപ്പ് ആരംഭിക്കുമെന്നും ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.

ഏഴ് മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27ലെ ഇന്ത്യൻ സൂപ്പർ ലീഗെന്നും എഐഎഫ്എഫ് മേൽനോട്ടത്തിൽ തന്നെയായിരിക്കും ലീഗ് നടക്കുന്നതെന്നുമാണ് വിവരം.

Content highlight: 'Vande Mataram' song to be played before all AIFF football matches

To advertise here,contact us