യമാൽ ആദ്യ ഇലവനിൽ; സൗദിക്കെതിരെ മാറ്റങ്ങളുമായി സ്‌പെയ്‌ൻ

സൗദിക്കെതിരായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി സ്‌പെയ്ൻ

സൗദിക്കെതിരായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ നാല് മാറ്റങ്ങളുമായി സ്‌പെയ്ൻ. ഫെറാൻ ടോറസിനും, ഫാബിയാൻ റൂയീസിനും ഗാവിക്കും മാർക്കോസ് ലോറെൻറെയ്ക്കും പകരമായി ലമീൻ യമാലും, ഡാനി ഓൾമോയും , അലക്സ് ബയീനയും പെഡ്രോ പോറയും ആദ്യ ഇലവനിൽ ഇന്നത്തെ മത്സരത്തിലിറങ്ങും.

കേപ് വർദെയുമായുള്ള ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത സമനിലയിൽ വലിയ വിമർശനമായിരുന്നു സ്പെയ്നിന് ലഭിച്ചിരുന്നത്. മുന്നേറ്റ നിരയുടെ ഫോമില്ലായ്മയും ആക്രമണം കുറഞ്ഞതും വലിയ രീതിയില്ല തിരിച്ചടിയാണ് സ്പെയ്നിന് നൽകിയത്.

പരിക്കിൽ നിന്നും മോചിതനായ ലമീൻ യമാൽ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ മത്സരഫലം മാറിമറിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തന്റെ ആദ്യ ലോകകപ്പിലെ രണ്ടാം മത്സരത്തിനാണ് ബാഴ്‌സലോണയുടെ യുവതാരം ഇന്നിറങ്ങുന്നത്. കൂടെ മുന്നേറ്റത്തിൽ ഡാനി ഓൾമോയും എത്തുന്നത്തോടെ ഇന്നത്തെ മത്സരം വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്‌പെയ്ൻ ക്യാമ്പ്.

രാത്രി 9: 30 നാണ് മത്സരം. നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടക്കണമെങ്കിൽ സ്പെയിനിന്‌ ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ ഉറുഗ്വായ്‌യെ സമനിലയിൽ തലക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി എത്തുന്നത്.

ഗ്രൂപ്പ് എച്ച് ൽ ഇതുവരെ ഒരു ടീമും വിജയിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ എല്ലാ ടീമുകൾക്കും ഓരോ പോയന്റ് വീതമാണുള്ളത്. 2006 ലോകകപ്പിലാണ് ഇതിന് മുൻപ് സ്‌പെയ്ൻ സൗദി അറേബ്യയെ നേരിട്ടിട്ടുള്ളത്. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സ്‌പെയ്ൻ അന്ന് നേടിയത്.

Content highlight:spain-vs-saudi-arabia-lineup-lamin-yamal-world-cup-updates

To advertise here,contact us