2026 ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിൽ കേപ് വർദെയോടേറ്റ അപ്രതീക്ഷിത സമനിലയുടെ ഞെട്ടലിൽ നിന്ന് സ്പെയിൻ ഇനിയും മുക്തമാകാനുണ്ട് എന്ന് തന്നെ പറയേണ്ടതുണ്ട്. എന്നാൽ ആ ഞെട്ടൽ അടങ്ങും മുമ്പേ ഹങ്ങളുടെ രണ്ടാം മത്സരത്തിനായി ബൂട്ടണിയാണ് ഒരുങ്ങുകയാണ് സ്പെയിൻ. സൗദി അറേബ്യയാണ് ഗ്രൂപ്പ് എച്ച് ൽ ഉൾപ്പെട്ടിട്ടുള്ള സ്പെയിനിന്റെ എതിരാളികൾ. ഇന്ന് രാത്രി 9: 30 നാണ് മത്സരം അരങ്ങേറുന്നത്. നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടന്നകൂടണമെങ്കിൽ സ്പെയിനിന് ഇന്നത്തെ സൗദിക്ക് എതിരെയുള്ള ജയം ഏറെ അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ ഉറുഗ്വായ്യെ സമനിലയിൽ കുരുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി കളത്തിലിറങ്ങുന്നത്.
മുന്നേറ്റ നിരയിലെ മൂർച്ഛയില്ലാത്ത പ്രകടനമാണ് സ്പെയിനിനെ സംബന്ധിച്ചിടത്തോളം അവർക്ക് തലവേദന സൃഷ്ടിക്കുന്നത്. ഒയാർസബാൽ, ഫെറാൻ ടോറസ് എന്നിവർക്ക് ഫോം കണ്ടത്താത്തതും ആദ്യ കളിയിൽ ലഭിച്ച മികച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചതും ടീമിന് വിനയായി മാറിയിരുന്നു. പരിക്കിൽ നിന്നും മുക്തി നേടിയതോടെ സ്പാനിഷ് യുവതാരം ലമീൻ യമാൽ കഴിഞ്ഞ മത്സരത്തിൽ ബൂട്ടണിഞ്ഞിരുന്നു. എന്നാൽ ഇടതുവിംഗിലെ നിക്കോ വില്യംസിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.
മുന്നേറ്റ നിരയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി സൗദി അറേബ്യക്കെതിരെ വിജയം പിടിച്ചെടുക്കാൻ തന്നെയായിരിക്കും സ്പെയിനിന്റെ ഇന്നത്തെ ലക്ഷ്യം. നിലവിൽ ഗ്രൂപ്പ് എച്ച് ൽ ഒരു ടീമും വിജയം കണ്ടെത്താൻ ആയിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരം അതിനിർണായകം തന്നെയാണ്. നിലവിൽ ഈ ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഓരോ പോയന്റ് വീതമാണുള്ളത്.
Content highlight: Spain vs Saudi Arabia FIFA World Cup 2026 matchday