ഫിഫ ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍. ഐവറി കോസ്റ്റിനെതിരായ മത്സരത്തിന് പിന്നാലെയാണ് ചരിത്രനേട്ടം കരസ്ഥമാക്കിയത്. 21 ലോകകപ്പ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 20 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍കീപ്പറായ ഹ്യൂഗോ ലോറിസിനെയാണ് അദ്ദേഹം മറികടന്നത്.
ഐവറി കോസ്റ്റിനെതിരായ മത്സരത്തിന് മുമ്പ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോകകപ്പിന് ശേഷം താന്‍ വിരമിക്കുമെന്ന് നോയര്‍ പറഞ്ഞിരുന്നു. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു മാനുവല്‍ നോയര്‍. 40-കാരന്റെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണിത്. 2024 യൂറോകപ്പില്‍ ജര്‍മനി സ്വന്തം മണ്ണില്‍ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ നോയര്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് അദ്ദേഹത്തെ കോച്ച് ജൂലിയന്‍ നാഗെല്സ്മന് ഉള്‍പ്പെടുത്തുകയായിരുന്നു.
ലോകകപ്പില്‍ കുറസാവോയ്ക്കെതിരായ മത്സരത്തില്‍ അദ്ദേഹം തിരിച്ചുവരവ് ഗംഭീരമാക്കി. ഐവറികോസ്റ്റിനെതിരെയും അദ്ദേഹം മികച്ച പ്രകടനം നടത്തി.
content highlights: Manuel Neuer becomes the goalkeeper with the most FIFA World Cup appearances