ആദ്യകളിയില്‍ ബ്രസീലിനെ തളച്ച മൊറോക്കോയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം. ഗ്രൂപ്പ് സി-യിലെ പോരാട്ടത്തില്‍ സ്കോട്ലന്ഡിനെയാണ് തോല്‍പ്പിച്ചത്. സ്കോട്ലന്ഡിനെതിരെ കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ നേടിയ ഗോളാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഇസ്മയില്‍ സയ്ബാരിയാണ് ഗോള്‍ നേടിയത്.
ബ്രസീലിനെ സമനിലയില്‍ കുരുക്കിയ ആദ്യ മത്സരത്തിലും മൊറോക്കോയുടെ ഗോള്‍ സയ്ബാരിയുടേതായിരുന്നു. ആദ്യ നിമിഷം തന്നെ ഗോള്‍ വഴങ്ങിയെങ്കിലും പിന്നീട് ചെറുത്തുനിന്ന സ്കോട്ലാന്ഡ് താരങ്ങളും മത്സരം ആവേശകരമാക്കി.
രണ്ട് കളികളില്‍ ഒരു ജയവും സമനിലയുമുള്ള മൊറോക്കോയ്ക്ക് നാല് പോയന്റായി. ആദ്യ കളിയില്‍ ഹെയ്തിയെ തോല്പിച്ച സ്കോട്ലാന്ഡ് മൊറോക്കോയ്ക്ക് പിന്നിലാണ്. ഗ്രൂപ്പില്‍ ബ്രസീലാണ് ഒന്നാമത്. ഗ്രൂപ്പില്‍നിന്ന് ഹെയ്തി നോക്കൗട്ട് കാണാതെ പുറത്താകുന്ന ആദ്യടീമായി.
content highlights: "More… Morocco; Scotland defeated by a single goal