ജര്‍മനിയുടെ വിഖ്യാത ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ ലോകകപ്പിന് ശേഷം ജര്‍മന്‍ ടീമില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തിനിടെയാണ് മാനുവല്‍ നോയറുടെ പ്രഖ്യാപനം. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണ് 40-കാരനായ നോയര്‍ ഇപ്പോള്‍ കളിക്കുന്നത്. അപ്രതീക്ഷിതമായാണ് നോയറെ ഇത്തവണ ലോകകപ്പ് ടീമില്‍ കോച്ച് ജൂലിയന്‍ നാഗെല്സ്മാന് ഉള്‍പ്പെടുത്തിയത്. ഇതെന്റെ അവസാന ലോകകപ്പ് ടൂര്ണമെന്റാണെന്ന് നോയര്‍ പറഞ്ഞു. കുറസാവോയ്ക്കെതിരായ മത്സരത്തില്‍ നോയര്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് നടത്തിയിരുന്നു.
2024 യൂറോകപ്പില്‍ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് നോയര്‍ വിരമിച്ചിരുന്നു. എന്നാല്‍ ലോകകപ്പിലേക്ക് അദ്ദേഹത്തെ കോച്ച് നാഗല്സ്മന് തിരിച്ചുവിളിക്കുകയായിരുന്നു.
content highlights: Neuer to Retire from Football After the World Cup; This is the Last World Cup for the Legendary Goalkeeper