ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ

ചെക്ക് റിപ്പബ്ലിക്-ദക്ഷിണാഫ്രിക്ക മത്സരം സമനിലയില്‍ (1-1)

ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കും ചെക്ക് റിപ്പബ്ലിക്കിനും സമനില ആശ്വാസം. ഓരോ ഗോള്‍ നേടിയാണ് സമനില നേടിയത്. ആറാം മിനിറ്റില്‍ ചെക്കിനുവേണ്ടി മിഷേല്‍ സാദിയയും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 83-ാം മിനിറ്റില്‍ തെബോഹോ മൊകോനയുമാണ് ഗോളടിച്ചത്. പെനാല്‍ട്ടിയിലൂടെയാണ് ദക്ഷിണാഫ്രിക്ക സമനിലയിലെത്തിയത്.

മത്സരത്തില്‍ പന്തടക്കം കൊണ്ടും ഷോട്ടുകള്‍ കൊണ്ടും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ഗോളിലേക്കുള്ള വഴി തുറക്കാന്‍ അവര്‍ക്കായില്ല. 17 ഷോട്ടുകളാണ് ദക്ഷിണാഫ്രിക്ക കളിയിലുടനീളം അടിച്ചത്. 12 എണ്ണമാണ് ചെക്ക് റിപ്പബ്ലിക് അടിച്ചിരുന്നത്.

ഗ്രൂപ്പ് എ-യില്‍ മൂന്നും നാലും സ്ഥാനക്കാരാണ് ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും. രണ്ടുകളിയില്‍ ഇരുവര്‍ക്കും ഓരോ തോല്‍വിയും സമനിലയുമാണുള്ളത്. മെക്‌സിക്കോ ഒന്നാമതും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുമാണ്.

content highlights: Hope for Czech Republic and South Africa

To advertise here,contact us