മെസ്സിയുടെ പിതാവ് ആശുപത്രിയില്‍; ആരോഗ്യനിലയില്‍ പുരോഗതി

ഹോര്‍ഹെ മെസ്സി ആശുപത്രിയിലെന്ന് കുടുംബം; കിംവദന്തികള്‍ പരത്തരുതെന്ന് ആവശ്യം

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി ആശുപത്രിയില്‍. മെസ്സി കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് താരമെന്നും സുഖംപ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിച്ചു. എന്നാല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് കിംവദന്തി പരത്തരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

ഹോര്‍ഹെയുടെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ കൃത്യവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ അറിയൂ എന്നും കുടുംബം വ്യക്തമാക്കി.

കുടുംബത്തില്‍ നിന്നോ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നോ നേരിട്ടല്ലാതെ വരുന്ന ഒരു വിവരവും സന്ദേശവും വിശ്വാസയോഗ്യമോ സത്യമോ ആയി കണക്കാക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

content highlights: Messi's Father Hospitalized; Health Condition Shows Improvement

To advertise here,contact us