ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ പനാമക്കെതിരെ ഘാനക്ക് ജയം. ഇഞ്ചുറി ടൈമിൽ കാലെബ് യിരെങ്കിയാണ് ഘാനയുടെ വിജയഗോൾ നേടിയത്.
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് പനാമയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു ഘാനക്ക് പനാമ ഗോൾ മുഖത്തേക്ക് ആദ്യ ഷോട്ട് പായിക്കാൻ.
എന്നാൽ രണ്ടാം പകുതിയിൽ ഘാന കൂടുതൽ അവസരങ്ങൾ സൃഷ്ടിചു. തുടർന്ന് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മധ്യനിര താരം കാലെബ് യിരെങ്കിയിലൂടെ (90+5) ഘാന വിജയഗോൾ കുറിച്ചു.
Content highlights: ghana injury time goal vs panama