ഖത്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു; അരങ്ങേറ്റം കുറിക്കുമോ മലയാളി താരം തഹ്‌സീന്‍

ആദ്യമത്സരത്തില്‍ ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ചിരുന്നു

ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തിലാണ് ഖത്തര്‍. തോല്‍വിയില്‍നിന്ന് ടീമിനെ പിടിച്ചുയര്‍ത്തിയത് ഇഞ്ചുറി ടൈമിലെ ഗോളാണ്. ഇന്ന് രണ്ടാം മത്സരത്തിനാണ് ഖത്തര്‍ ഇറങ്ങുന്നത്.

എതിരാളികള്‍ കരുത്തരായ കാനഡ. പുലര്‍ച്ചെ 3.30-നാണ് ഖത്തറിന്റെ മത്സരം. മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തഹ്‌സീന്‍ മുഹമ്മദെന്ന മലയാളിയുടെ അരങ്ങേറ്റത്തിനാണ്. പ്ലേയിങ് ഇലവനില്‍ ആദ്യമില്ലെങ്കിലും പകരക്കാരന്റെ വേഷത്തിലെങ്കിലും താരത്തെ കാണാനാകുമെന്നാണ് പ്രതീക്ഷ. കൃത്യമായ മുന്നൊരുക്കം നടത്തിയാണ് ഖത്തര്‍ ടീം കാനഡയക്കെതിരെ കളിക്കാനിറങ്ങുന്നത്. ഗോള്‍കീപ്പര്‍ അബൂനദയുടെയും പ്രതിരോധ നിരയുടെയും ജാഗ്രത ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ മത്സരത്തില്‍ ഗോള്‍കീപ്പറുടെ പ്രകടനം ടീമിന് കരുത്തായിരുന്നു. അടുത്ത മത്സരം ബോസ്‌നിയക്കെതിരെയാണ്. ഇന്നത്തെ മത്സരത്തിലും അടുത്ത കളിയും ജയിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാനകുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ബി-യില്‍ എല്ലാ ടീമുകള്‍ക്കും നിലവില്‍ ഓരോ പോയിന്റ് വീതമാണ്. ഗ്രൂപ്പിലെ രണ്ടുമത്സരവം സമനിലയിലാണ് കലാശിച്ചിരുന്നത്.

content highlights: Qatar Set to Play Again; Will Malayali Player Tahsin Make His Debut?

To advertise here,contact us