റോണോയ്ക്ക് നേരെ മെസി ചാന്റ്; താരത്തിന്റെ പ്രതികരണം ഇങ്ങനെ!

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് കോംഗോ ആരാധകര്‍.

ഫിഫ ലോകകപ്പില്‍ കോംഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്ന നിരാശയ്ക്ക് പിന്നാലെ, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് കോംഗോ ആരാധകര്‍.

മത്സരം കഴിഞ്ഞ് ക്രിസ്റ്റിയാനോ മടങ്ങുന്നതിനിടെ മെസി ചാന്റുകളുമായി കോംഗോ ആരാധകര്‍ രംഗത്ത് വരികയായിരുന്നു. മത്സരത്തില്‍ ക്രിസ്റ്റിയാനോ നിരാശപ്പെടുത്തിയിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിയുകയും ചെയ്തു.

തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ പല മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും അവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കളി 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങുന്നതിനിടയില്‍, റൊണാള്‍ഡോയുടെ ഓരോ പിഴവുകളിലും കോംഗോ ആരാധകര്‍ സ്റ്റേഡിയത്തില്‍ വലിയ രീതിയില്‍ മെസ്സിയുടെ പേര് വിളിച്ച് കൂവിവിളിക്കാന്‍ തുടങ്ങി.

എന്നാല്‍ പക്വതയോടെയാണ് ക്രിസ്റ്റിയാനോ ഇതിനെ നേരിട്ടത്. ഗ്യാലറിയില്‍ നോക്കി ആരാധകര്‍ക്ക് നേരെ നോക്കി കയ്യടിച്ചുകൊണ്ട് ക്രിസ്റ്റിയാനോ ഗ്രൗണ്ട് വിട്ടു.

Content highlights: cristiano-ronaldo-reaction-to-messi-chants-fans-provocation

To advertise here,contact us