കിലിയന്‍ എംബാപ്പെയുടെ ഗോള്‍വേട്ട; സെനഗലിനെ വീഴ്ത്തി ഫ്രാന്‍സ്

ഗോള്‍നേട്ടത്തില്‍ ചരിത്രനേട്ടത്തിനരികെ കിലിയന്‍ എംബാപ്പെ

കിലിയന്‍ എംബാപ്പെയുടെ എണ്ണംപറഞ്ഞ രണ്ടുഗോളുകള്‍; ബ്രാഡ്‌ലി ബാര്‍ക്കോളയുടെ ഒറ്റ ഗോളും.. സെനഗലിനെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ്. 2002 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗലിന് 24 വര്‍ഷത്തിന് ശേഷമുള്ള മധുരപ്രതികാരം കൂടിയായി ജയം.

66-ാം മിനിറ്റിലും ഇഞ്ചുറിടൈമിലെ ആറാം മിനിറ്റിലുമായിരുന്നു (90+6) ഫ്രാന്‍സിനുവേണ്ടി എംബാപ്പെയുടെ ഗോളുകള്‍. 82-ാം മിനിറ്റിലായിരുന്നു ബാര്‍ക്കോളയുടെ ഗോള്‍നേട്ടം. ഇഞ്ചുറി ടൈമിലായിരുന്നു ഇബ്രാഹിം എംബായെയുടെ ഗോള്‍ (90+5). കളിയില്‍ ആധിപത്യം പുലര്‍ത്താനും ഫ്രാന്‍സിനായി. രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് ഉണര്‍ന്നുകളിച്ചത്. ഇതോടെ സെനഗല്‍ വലയില്‍ ഗോളുകളും വീണു. കഴിഞ്ഞവര്‍ഷം കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ട ലോകകിരീടം സ്വന്തമാക്കാനാണ് ഫ്രാന്‍സിന്റെ ശ്രമം. ആദ്യകളിയിലെ ജയത്തോടെ ഫ്രാന്‍സ് അതിനുള്ള തുടക്കമിട്ടു.

അതേസമയം, രണ്ടുഗോള്‍ കൂടി നേടിയതോടെ എംബാപ്പെയ്ക്ക് ലോകകപ്പ് ഗോളുകള്‍ 14 ആയി. രണ്ട് ഗോള്‍കൂടി നേടിയാല്‍ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തും.

content highlights: Kylian Mbappé's Goal Hunt; France Defeats Senegal

To advertise here,contact us