മെസിക്ക് റെഡ് കാർഡ് നൽകണമായിരുന്നു?; പിന്നിൽ നിന്നും വലിച്ച ഫൗളിൽ സോഷ്യൽ മീഡിയയിൽ ചർച്ച

ലയണല്‍ മെസിയുടെ മാസ്മരിക പ്രകടനത്തില്‍ അല്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്താണ് അര്‍ജന്റീന ഇന്ന് വിജയം നേടിയത് .

ലയണല്‍ മെസിയുടെ മാസ്മരിക പ്രകടനത്തില്‍ അല്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്താണ് അര്‍ജന്റീന ഇന്ന് വിജയം നേടിയത് . ആറാം ലോകപ്പ് കളിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായ മെസി മത്സരത്തില്‍ ഹാട്രിക് നേടി. മെസിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്. കൂടാതെ ലോകകപ്പിലെ ഗോള്‍സ്‌കോറര്‍മാരുടെ എണ്ണത്തിലും മെസി ഒന്നാമതെത്തി.

എന്നാല്‍ മത്സരത്തിനിടെ മെസി അല്‍ജീരിയന്‍ താരത്തെ മെസി ഫൗള്‍ ചെയ്ത സംഭവം ചൂണ്ടീക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയും നടക്കുന്നുണ്ട്. മെസിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നെന്നാണ് ചിലര്‍ പറയുന്നത്. അള്‍ജീരിയന്‍ പ്രതിരോധ താരം ഐസ മാന്‍ഡിയെയാണ് മെസി ഫൗള്‍ ചെയ്തത്.

17-ാം മിനിറ്റില്‍ മെസി അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. പന്തിനായുള്ള പോരാട്ടത്തിനിടെ അല്‍ജീരിയന്‍ ക്യാപ്റ്റന്‍ കൂടിയായ ഐസ മാന്‍ഡിയുടെ കാലിന്റെ പിന്‍ഭാഗത്ത് മെസിയുടെ ബൂട്ടിന്റെ സ്റ്റഡ്‌സ് കൊള്ളുകയായിരുന്നു.

മത്സരം നിയന്ത്രിച്ച റഫറിയായ പോളിഷ് താരം ഷിമോണ്‍ മാര്‍സിനിയാക് അല്‍ജീരിയയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് നല്‍കുകമാത്രമാണ് ചെയ്തത്. എന്നാല്‍ കാലിനു പരിക്കേല്‍ക്കുന്ന രീതിയിലുള്ള ഫൗളായതിനാല്‍ ഇതിനു നേരിട്ട് റെഡ് കാര്‍ഡ് നല്‍കേണ്ടതായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇത്രയും അപകടകരമായ ഒരു ഫൗള്‍ നടന്നിട്ടും വാര്‍ പരിശോധന നടന്നിട്ടും മെസിക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

മെസി ആയതുകൊണ്ട് മാത്രമാണ് റഫറിമാര്‍ കാര്‍ഡ് നല്‍കാതെ വിട്ടയച്ചതെന്നാണ് ഒരുവിഭാഗം ആരാധകരുടെയും ആക്ഷേപം. ഇതേ കാര്യം മറ്റേതെങ്കിലും താരമാണ് ചെയ്തിരുന്നതെങ്കില്‍ ഉറപ്പായും ഇവര്‍ റെഡ് കാര്‍ഡ് കാണിക്കുമായിരുന്നു. ഫിഫയും അര്‍ജന്റീനയും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും പറയുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.

content highlights: argentina vs algeria world cup 2026 lionel messi hat-trick red card controversy

To advertise here,contact us