അരങ്ങേറ്റം ഗംഭീരം; സ്‌പെയിനെ വെള്ളംകുടിപ്പിച്ച് കേപ് വെര്‍ദെ

അരങ്ങേറ്റ ലോകകപ്പില്‍ മികച്ച പ്രകടനത്തോടെ സ്‌പെയിന്‍, ഗോള്‍രഹിത സമനില

അവസാന മിനിറ്റുവരെ സ്‌പെയിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു കേപ് വെര്‍ദെ. ലോകകപ്പിലെ ഫേവിററ്റുകളായെത്തിയ സ്‌പെയിന് കാര്യങ്ങള്‍ എളുപ്പമായില്ല. ലമീന്‍ യമാലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സ്‌പെയിന്‍ ലോകകപ്പിലെ ആദ്യമത്സരത്തിന് കളിക്കാനിറങ്ങിയത്.

71-ാം മിനിറ്റിലാണ് യമാല്‍ കളത്തിലേക്കെത്തിയത്. ഗാവിയെ പിന്‍വലിച്ചാണ് താരത്തെ ഇറക്കിയത്. അതേസമയം തന്നെ മൈക്കല്‍ മെറിനോയെയും കളത്തിലിറക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. എല്ലാ ശ്രമങ്ങളെയും കേപ് വെര്‍ദെ മുളയിലേ നുള്ളി.പന്തടക്കത്തിലും ഷോട്ടുകളിലും എല്ലാം മുന്നിട്ടത് സ്‌പെയിനാണെങ്കിലും ഗോളിലേക്ക് എത്താനായില്ല.

സ്‌പെയിന്റെ നിരന്തരമുള്ള മുന്നേറ്റങ്ങളെ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ഊര്‍ജിതമാക്കിയാണ് കേപ് വെര്‍ദെ കളിച്ചത്. ഗ്രൂപ്പിലെ മറ്റു മത്സരങ്ങള്‍ ഇനി കടുപ്പമേറും.

content highlights: Grand debut cape verde

To advertise here,contact us