മനം കീഴടക്കി ജപ്പാൻ ഫാൻസ്‌; പതിവുപോലെ സ്റ്റേഡിയം വൃത്തിയാക്കി മടക്കം

സ്റ്റേഡിയം പതിവ് പോലെ വൃത്തിയാക്കിയാണ് ജപ്പാൻ ആരാധക മനസ്സുകളിൽ ഇടം നേടിയത്.

നെതർലാൻഡ്സിനെതിരെ കംബാക്ക് സമനിലയുമായി കയ്യടി വാങ്ങിയ ജപ്പാൻ മറ്റൊരു കാര്യത്തിന് കൂടി കയ്യടി വാങ്ങുന്നു. മത്സര ശേഷം സ്റ്റേഡിയം പതിവ് പോലെ വൃത്തിയാക്കിയാണ് ജപ്പാൻ ആരാധക മനസ്സുകളിൽ ഇടം നേടിയത്.

വർഷങ്ങളായി ജപ്പാൻ തുടരുന്നതാണ് ഈ കൾച്ചർ. 2022 ഖത്തർ ലോകകപ്പിലും 2018 റഷ്യൻ ലോകകപ്പിലുമെല്ലാം ഇങ്ങനെയുള്ള കാഴ്ചകൾ ഉണ്ടായിരുന്നു. ആരാധകർ മാത്രമല്ല, താരങ്ങളും ഡ്രസിങ് റൂം വൃത്തിയാക്കിയാണ് പോകാറുള്ളത്.

Why do Japan fans clean up after games?It’s about “respect for everything”Incredible 🇯🇵 pic.twitter.com/FWjrUaOVau

അതേ സമയം ഗ്രൂപ്പ് എഫ് ലെ മത്സരത്തിൽ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു.

നെതര്‍ലാന്‍ഡ്സിനായി ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും ക്രിസെന്‍സിയോ സമ്മര്‍വില്ലും ഗോളുകള്‍ നേടിയപ്പോള്‍ കെയ്‌തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവരാണ് ജപ്പാന്റെ രക്ഷകരായത്.

content highlights:japanese fans clean up stadium after japan vs netherlands match world cup 2026

To advertise here,contact us