ആഫ്രിക്കൻ കരുത്തുകാട്ടി ഐവറി കോസ്റ്റ്; ഗ്രൂപ്പ് E ൽ ഇക്വഡോറിനെ തകർത്തു

ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ എക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്.

ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ എക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റിന്റെ ജയം. കളിയുടെ ഭൂരിഭാഗ സമയവും ഗോൾരഹിതമായപ്പോൾ അവസാന നിമിഷമാണ് ഐവറി വിജയമുറപ്പിച്ചത്.

90-ാം മിനിറ്റിൽ അമദ് ഡയാല്ലോ ആണ് ഐവറി കോസ്റ്റിനായി ലക്ഷ്യം കണ്ടത്. കിടിലൻ കൗണ്ടർ അറ്റാക്കിനൊടുവിൽ അമദ് ഡയാല്ലോ ആണ് വലകുലുക്കിയത്. താരത്തിന്റെ ഇടംകാലൻ ഷോട്ട് എക്വഡോർ ഗോളിക്ക് തടയാനായില്ല.

പിന്നീട് അനുവദിച്ച ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമിൽ എക്വഡോർ ആഞ്ഞുശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല. എക്വഡോർ മുന്നേറ്റങ്ങളെ വിദഗ്ധമായി പ്രതിരോധിച്ച് ഐവറി കോസ്റ്റ് ജയമുറപ്പിച്ചു.

ലോകകപ്പിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്.

content highlights:ivory coast vs ecuador fifa world-cup 2026 group e match result

To advertise here,contact us