ഫുട്ബോള്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് ആക്രമണം നടത്തിയതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ഒരുഘട്ടത്തില്‍ ഇറാന് കളിക്കാനില്ലെന്നറിയിച്ചിരുന്നു. പിന്നീട് ഫിഫയുടെ ഇടപെടലാണ് അവരെ ലോകകപ്പിലേക്കെത്തിച്ചത്.
പക്ഷെ, അപ്പോഴും ഇറാന് സുരക്ഷയൊരുക്കാനാകില്ലെന്ന യുഎസിന്റെ പ്രതികരണം വിവാദമായി. അമേരിക്കയില്‍നിന്ന് ഇറാന്റെ മത്സരം മെക്സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നും ആവശ്യമുയര്‍ന്നു. പക്ഷെ, ഫിഫ ഇത് അനുവദിച്ചില്ല. പക്ഷെ, അമേരിക്കയിലാണ് കളിയെങ്കിലും മത്സരദിവസം മാത്രമാണ് ടീമിന് അമേരിക്കയിലേക്ക് പ്രവേശനം. കളികഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിടണമെന്നും അമേരിക്കയുടെ നിര്‍ദേശമുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചൊവ്വാഴ്ച രാവിലെ ഇറാന് കളിക്കാനിറങ്ങുന്നത്.
ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ 6.30ന് ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യ മത്സരം. 22ന് ബല്‍ജിയവും 27ന് ഇൗജിപ്തുമാണ് എതിരാളികള്‍.
content highlights: Amidst the war, Iran arrives in America to play football; The match will take place on Tuesday morning