ഗ്രൗണ്ടില്‍ ഗോള്‍മേളം; കുറസാവോയെ ഗോളില്‍മുക്കി ജര്‍മനി

അരങ്ങേറ്റ ലോകകപ്പില്‍ ജര്‍മനിക്കെതിരെ ആശ്വാസ ഗോള്‍ കണ്ടെത്തി കുറസാവോ

അരങ്ങേറ്റ ലോകകപ്പില്‍ ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ചിട്ടും കുറസാവോയെ ഗോളില്‍ മുക്കി ജര്‍മനി. കുറസാവോയെ ഒന്നിനെതിരെ ഏഴുഗോളിനാണ് ജര്‍മനി തോല്‍പ്പിച്ചത്.

കായ് ഹാവെര്‍ട്‌സ്, ഫെലിക്‌സ് മെച്ച, നികോ ഷട്ടര്‍ബാക്, ജമാല്‍ മുസിയാല, നഥാനിയല്‍ ബ്രൗണ്‍, ഡെനിസ് ഉണ്ടാവ് എന്നിവരാണ് ഗോളടിച്ചത്. ഹാവര്‍ട്‌സ് രണ്ടുതവണ ലക്ഷ്യംകണ്ടു. കുറസാവോയ്ക്ക് വേണ്ടി ലിവാനോ കൊമനന്‍സിയ ആശ്വാസ ഗോളടിച്ചു.

ഒരുഘട്ടത്തില്‍ സമനിലയായതിന് പിന്നാലെയാണ് ജര്‍മനി ഗ്രൗണ്ടില്‍ ഗോള്‍മഴ വര്‍ഷിപ്പിച്ചത്. ഐവറികോസ്റ്റ്, എക്വഡോര്‍ എന്നിവര്‍ക്കെതിരെയാണ് ഇനി ജര്‍മനിയുടെയും കുറസാവോയുടെയും മത്സരങ്ങള്‍.

content highlights: Goal fest on the field; Germany drowns Curaçao in goals

To advertise here,contact us