ലോകകപ്പ് സന്നാഹത്തിൽ നാളെ കലാശക്കൊട്ട്; അർജന്റീനയും പോർച്ചുഗലും ഇംഗ്ലണ്ടും ഇറങ്ങും

പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസ്സി ഇലവനിലെത്തിയേക്കും.

ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ അര്‍ജന്റീന നാളെ ഐസ്‌ലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസ്സി ഇലവനിലെത്തിയേക്കും.

ഹോണ്ടുറാസിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല. ഈമാസം പതിനേഴിന് അള്‍ജീരിയയ്ക്ക് എതിരെയാണ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ആദ്യമത്സരം.

ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹ മത്സത്തില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികള്‍.

ഈമാസം പതിനേഴിന് കോംഗോയ്ക്ക് എതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പതിനെട്ടിന് ക്രോയേഷ്യയുമായി ഏറ്റുമുട്ടും.

Content highlight: argentina portugal england football world cup warm up matches tomorrow

To advertise here,contact us