കൊച്ചിയില്‍ ഇന്ന് ആവേശത്തിരയിളകും. സീസണിലെ അവാസന മത്സരത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒറുങ്ങിയറങ്ങുമ്പോള് ഗാലറി ആരവത്തിലാകുമെന്നുറപ്പ്. പുതിയ കോച്ചിന് കീഴില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ആവേശത്തിലാണ് ആരാധകര്‍. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്ന് പുറത്താകുമോ എന്ന ആശങ്കയില്‍നിന്ന് കരകയറി, പിന്നീട് വലിയ മുന്നേറ്റം നടത്തിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കംബാക്ക്.
കഴിഞ്ഞ അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച ടീം ഒരു മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. എഫ്സി ഗോവയും കരുത്തരാണ്. അവസാന അഞ്ചുകളിയില്‍ മൂന്നെണ്ണം ജയിച്ചെങ്കിലും അവസാന മത്സരം സമനിലയായി. അതിന് മുമ്പ് തോല്‍വിയായിരുന്നു മത്സര ഫലം.
ജംഷേദ്പുര്‍ എഫ്സിയോടും ഒഡിഷ എഫ്സിയോടും ഏറ്റുമുട്ടി ജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യമത്സരങ്ങളില്‍ ടീമിന്റെ തോല്‍വി ആരാധകരില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. പിന്നീട് പരിശീലകനായി ആഷ്ലി വുഡ് എത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സില്‍ മാറ്റം കണ്ടുതുടങ്ങിയത്. ഫ്രാഞ്ചു, വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അജ്സല്‍, ഡാനിഷ് ഫാറൂഖ്, വിബിന് മോഹനന് തുടങ്ങിയവരുടെ പ്രകടന മികവാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. പുതിയ കോച്ചിന് കീഴില്‍ പ്രതിരോധത്തില്‍ പഴുതടച്ചുള്ള മികവാണ് ടീമിന്റേത്. മുന്നേറ്റത്തിലും മികച്ച ആസൂത്രിത നീക്കത്തോടെയാണ് ടീമിനെ കളത്തിലിറക്കുന്നത്.
content highlights: Kerala Blasters look to continue winning streak; FC Goa aim for victory to improve position