ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ചു. ഫ്രാന്‍സിസ്കോ ഫ്യുള്സിയെര് (44), വിക്ടര്‍ ബെര്‍തോമ്യു (59), എംഎസ് ശ്രീക്കുട്ടന് (74) എന്നിവരുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. മുഹമ്മദനുവേണ്ടി റോയ് മഹിതോഷ് (42) ഗോളടിച്ചു.
സര്വാധിപത്യത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചത്. തുടരെ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുകള്‍ തൊടുത്തുവിട്ടു. ഇതോടെ അതിഥികള്‍ വിറച്ചെങ്കിലും പതിയെ താളം കണ്ടെത്താനായി. പക്ഷെ, ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടൊപ്പം പ്രതിരോധനിരയും ശക്തിപ്രാപിച്ചതോടെ മത്സരം കേരളത്തിന്റെ വരുതിയിലായി.
12 കളിയില്‍ നാലുജയവും രണ്ട് സമനിലയും ആറുതോല്‍വിയുമായി 14 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ അടുത്ത ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിലാണ് മത്സരം നടക്കുക.
content highlights: Kerala Blasters back to winning ways, defeats Mohammedan; Moves to eighth position